ബിജെപി മുന്‍ തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഇ.രഘുനന്ദനന്‍ അന്തരിച്ചു

ബിജെപി മുന്‍ തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഇ.രഘുനന്ദനന്‍(74) അന്തരിച്ചു. അര്‍ബുദ ബാധിതനായി കുന്നംകുളം മലങ്കര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിനു കൈമാറും. ദീര്‍ഘകാലം ജില്ലയില്‍ ബിജെപിയുടെ സമുന്നത നേതാവായിരുന്നു. കുന്നംകുളം നിയോജക മണ്ഡലത്തില്‍ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്.

 

ADVERTISEMENT