25.1 C
Kunnamkulam
Thursday, September 24, 2026
Home Bureaus Chavakkad തൃശൂര്‍ ജില്ലാ ചാപ്റ്റര്‍ കുടുംബ സംഗമം നടത്തി

തൃശൂര്‍ ജില്ലാ ചാപ്റ്റര്‍ കുടുംബ സംഗമം നടത്തി

42

കേരള മാപ്പിള കലാ അക്കാദമിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ ചാപ്റ്റര്‍ കുടുംബ സംഗമം നടത്തി. ചാവക്കാട് നഗരസഭ ഹാളില്‍ സംഘടിപ്പിച്ച പരിപാടി, അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.റഫീഖ് തലശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ മുഖ്യ രക്ഷാധികാരി പി സി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി ചാമിയാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, മീഡിയ കണ്‍വീനറും യുഎഇ ജനറല്‍ സെക്രട്ടറിയുമായ മുസദ്ദിഖ് ഇത്തിക്കാട്ട്, പി.എം. ജബ്ബാര്‍ കരുപ്പടന്ന, സുചിത്ര ടീച്ചര്‍, റഹ്‌മത്തുള്ള പാവറട്ടി തുടങ്ങിയവര്‍ സംസാരിച്ചു. സലിം ഗുരുവായൂര്‍ സ്വാഗതവും സുബൈര്‍ കെ.കെ.നന്ദിയും പറഞ്ഞു. 25 പേരടങ്ങുന്ന സമിതിയെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!