സാമൂഹ്യ പ്രവര്‍ത്തകനും ജനപ്രതിനിധിയുമായിരുന്ന ആര്‍.പി മൊയ്തുട്ടി സാഹിബിന്റെ സ്മരണാര്‍ഥം എരുമപ്പെട്ടി ഹോപ്പ് പബ്ലിക് സൂളില്‍ സംസ്ഥാന തല ചിത്രരചനാ മത്സരം നടന്നു. അംഗന്‍വാടി മുതല്‍ പ്രൈമറി തലം വരെയുള്ള കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നും 200ലധികം കുട്ടികള്‍ പങ്കെടുത്തു. പ്രശസ്ത ചിത്രകാരനും സിനിമാ കലാ സംവിധായകനുമായ കൃഷ്ണദാസ് കടവനാട് സമ്മാനദാനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി ആര്‍.പി സിദ്ദിഖ് അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.എസ് സുമ, വൈസ് പ്രിന്‍സിപ്പാള്‍ കെ. ആര്‍ അനില്‍, പി.ടി.എ പ്രസിഡന്റ് സതീഷ് ബാബു, എം.പി.ടി.എ പ്രസിഡന്റ് പ്രജിത എന്നിവര്‍ സംസാരിച്ചു. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഓവറോള്‍ കിരീടം ചൂടിയ മത്സരത്തില്‍ എരുമപ്പെട്ടി ഹോപ്പ് പബ്ലിക് സ്‌ക്കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
Home Bureaus Erumapetty ആര്‍.പി മൊയ്തുട്ടി സാഹിബിന്റെ സ്മരണാര്‍ഥം എരുമപ്പെട്ടി ഹോപ്പ് പബ്ലിക് സൂളില്‍ ചിത്രരചനാ മത്സരം നടന്നു