പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും അന്‍സാര്‍ ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. പങ്കാളിത്ത ഗ്രാമമായ കോട്ടോലിലെ വായനശാലയില്‍ വെച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പ്, കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ എ ഉല്ലാസ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നിഷ സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ സുറുമി മാമു, ശിശുരോഗ വിദഗ്ധ ഡോക്ടര്‍ സിനീഷ എന്‍ എ എന്നിവര്‍ നേതൃത്വം നല്കി. അന്‍സാര്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ജെ ഫരീദ, വായനശാല പ്രസിഡന്റ് വി എസ് സുമിത്ത്, സെക്രട്ടറി പ്രദീഷ് എ എം എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ സുറുമി മാമു ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഹസീന നൗഷാദ് സ്വാഗതവും വളന്റിയര്‍ ഫാത്തിമ നൗറിന് നന്ദിയും പറഞ്ഞു.
Home Bureaus Perumpilavu അന്‍സാര്‍ വിമന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും അന്‍സാര്‍ ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് നടത്തി