വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരാധനാലയ നിയമസംരക്ഷണ സംഗമം നടത്തി. പെരുമ്പിലാവ് ജംഗ്ഷനില്‍ നടത്തിയ പരിപാടി, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം നവാസ് എടവിലങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ അനീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം എ കമറുദ്ദീന്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷെമീറ നാസര്‍, ട്രഷറര്‍ ഹസീന സലീം , എം. എന്‍. സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സംഗമത്തിനു മുന്നോടിയായുള്ള പ്രതിഷേധ പ്രകടനം പെരുമ്പിലാവില്‍ നിന്നും അക്കിക്കാവ് ജംഗ്ഷന്‍ ചുറ്റി പട്ടാമ്പി റോഡ് ജംഗ്ഷനില്‍ സമാപിച്ചു. എം എച്ച് റഫീഖ്, മുജീബ് പട്ടേല്‍, മൊയ്തീന്‍ ബാവ, അബ്ദുള്‍ ഹയ്യ്, പി.എസ്. ഷംസുദീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.