തയ്യല്‍ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ അനുവദിക്കണമെന്ന് ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മമ്മിയൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ക്ഷേമനിധി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. ഗുരുവായൂര്‍ മാതാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ലിജി നിധിന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം. സരസ്വതി അധ്യക്ഷത വഹിച്ചു. സംഘടനയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു. എം.എസ്.സിയില്‍ ഒന്നാം റാങ്ക് നേടിയ ശിശിര ചന്ദ്രശേഖരനെ അനുമോദിച്ചു.