25.7 C
Kunnamkulam
Thursday, July 30, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നഗരസഭയില്‍ എച്ച്പിവി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി

ഗുരുവായൂര്‍ നഗരസഭയില്‍ എച്ച്പിവി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി

ഗുരുവായൂര്‍ നഗരസഭയില്‍ ഗര്‍ഭാശയഗള കാന്‍സറിനെതിരെ ഹ്യൂമന്‍ പാപ്പിലോമ വൈറസ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ.കെ. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ്. രാജലക്ഷ്മി ബോധവല്‍ക്കരണ ക്ലാസെടുത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി. അനൂപ്, ഷാനി റെജി, കൗണ്‍സിലര്‍മാരായ പി. രമേഷ്, സുഷ ബാബു, ചന്ദ്ര രാമകൃഷ്ണന്‍, ചന്ദ്ര രാമകൃഷ്ണന്‍, ആതിര രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!