കലോത്സവം: മീഡിയാ കമ്മിറ്റി കണ്‍വീനറെ ആദരിച്ചു

കുന്നംകുളത്ത് നടന്ന തൃശൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടനത്തിന്റെ ഭാഗമായുള്ള മീഡിയ കമ്മിറ്റി കണ്‍വീനര്‍ പി.ടി. കിറ്റോ മാസ്റ്ററെ ആദരിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും സുഗമമായി വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തതിന് ഓപ്പണ്‍ ഫോര്‍ ന്യൂസ് ഓണ്‍ലൈന്‍ ചാനലാണ് കിറ്റോ മാസ്റ്റര്‍ക്ക് ആദരമൊരുക്കിയത്. മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ജോസ് മാളിയേക്കല്‍, കിറ്റോ മാസ്റ്ററെ പൊന്നാടയണിയിച്ച് ഉപഹാരം നല്കി ആദരിച്ചു. ഓപ്പണ്‍ ന്യൂസ് ചീഫ് എഡിറ്റര്‍ ജയപ്രകാശ് ഇലവന്ത്ര, കെ.എല്‍. 8 ചീഫ് എഡിറ്റര്‍ എം.ബിജുബാല്‍, ഓപ്പണ്‍ ന്യൂസ് സബ് എഡിറ്റര്‍ സിന്ധു സലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

ADVERTISEMENT