31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

77

14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2026-27 വാര്‍ഷിക പദ്ധതിക്ക് രൂപം നല്‍കുന്നതിനായി ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ കുന്നംകുളം എം.എല്‍.എ എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. വിജ്ഞാന സമ്പദ്വ്യവസ്ഥയെ അടിസ്ഥാനമാക്കി സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സതീശന്‍ 2026-27 വര്‍ഷത്തെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിബിന്‍ കണ്ണന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി കെ.ആര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിനി പ്രസാദ്, അഡ്വ. കെ.എം. നൗഷാദ്, ബിന്ദു ധര്‍മ്മന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ.വി പ്രശാന്ത്, ലീല രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നും ഗ്രാമസഭകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും.

ADVERTISEMENT
error: Content is protected !!