പുതുരുത്തി വിശുദ്ധ പത്താം പിയൂസ് ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് മുന്നോടിയായി നിര്‍മ്മിച്ച ഗ്രേസ് വാലി ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സഹകരിച്ചവരെ ചടങ്ങില്‍ ആദരിച്ചു. ഇടവക വികാരി ഫാ : ജിയോ ചിരിയന്‍ കണ്ടത്ത്, വടക്കാഞ്ചേരി ഫൊറോന വികാരി വെരി.റവ.ഫാദര്‍ വര്‍ഗീസ് തരകന്‍, എരുമപ്പെട്ടി ഫൊറോന വികാരി ഫാ:ജോഷി ആളൂര്‍, ആര്‍ച്ച് ബിഷപ്പ് സെക്രട്ടറി റവ ഫാ:സിനോജ് നീങ്കോവില്‍, ഫാ:സിന്റോ പൊന്നെങ്കന്‍, കൈക്കാരന്മാരായ സേവ്യര്‍ ചിറ്റിലപ്പിള്ളി, ആന്റണി നീലക്കാവില്‍ , ജോയ്‌സണ്‍ തോര്‍മഠം തുടങ്ങിയവര്‍ പങ്കെടുത്തു.