അംഗനവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) കുന്നംകുളം മുന്‍സിപ്പല്‍ സമ്മേളനം നടന്നു. കുന്നംകുളം ടി.കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി.ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലത ഉണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ ഷീല സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ എസ് ടി എ ജില്ലാ കമ്മിറ്റി അംഗം സി.സി ഷെറി, അംഗനവാടി ടീച്ചര്‍ ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എം.എസ് പ്രേമലത, ഏരിയ സെക്രട്ടറി ഉഷാദാസ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി ലത ഉണ്ണി, പ്രസിഡണ്ട് സികെ ഷീല, ട്രഷറര്‍ പിബി ബിന്ദു എന്നിവരെ തിരഞ്ഞെടുത്തു.
Home Bureaus Kunnamkulam അംഗനവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം മുന്‍സിപ്പല്‍ സമ്മേളനം നടന്നു