വായന മനുഷ്യനെ സ്വയം മാനവീകരണത്തിലേക്കു നയിക്കുമെന്നും ലോക ബോധമുണ്ടാക്കിത്തരുമെന്നും ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ഡോ.എസ്. കെ. വസന്തന്‍ പറഞ്ഞു. കിരാലൂരില്‍, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിലുള്ള പി.ജി വായനക്കൂട്ടത്തിന്റെ സാഹിത്യ സംവാദ ക്യാമ്പില്‍ ‘വായനയുടെ സൗന്ദര്യശാസ്ത്രം’ എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരാലൂരിലെ മാടമ്പ് മനയിലാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. പുകസ സംസ്ഥാന കമ്മിറ്റി അംഗവും ക്യാമ്പ് കോ ഓഡിനേറ്ററുമായ ഡോ.സി. എഫ്. ജോണ്‍ ജോഫി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഡി. പ്രേം പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം വി.മുരളി, മാടമ്പ് സൂര്യശര്‍മ്മന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്യാമ്പങ്ങളുടെ തങ്ങള്‍ വായിച്ച പുസ്തകങ്ങളുടെ അവതരണം നടത്തി. കവിതാലാപനവും നടന്നു. കലാഭവന്‍ സലിം കാരിക്കേച്ചര്‍ അവതരിപ്പിച്ചു. നവതിയിലെത്തിയ ഡോ.എസ്.കെ. വസന്തനെ മാടമ്പ് ട്രസ്റ്റിനുവേണ്ടി മാടമ്പ് സൂര്യശമ്മന്‍ ആദരിച്ചു.