ഹരിതകര്‍മ സേന അംഗങ്ങള്‍ കൃത്യ വിലോപം നടത്തുന്നുവെന്നാരോപിച്ച് വേലൂര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു.
നാട്ടുകാരില്‍ നിന്നും 50 രൂപ വീതം പിരിച്ചെടുത്തു ശേഖരിയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ പൊതുസ്ഥലത്തു വലിച്ചെറിയുകയാണെന്നു ആരോപിച്ചാണ് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്തിന് മുന്‍പില്‍ കുത്തിയിരുപ്പു നടത്തിയത്. ഹരിത കര്‍മ സേന അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സ്വപ്ന രാമചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ അനില്‍മാഷ്, സി ഡി സൈമണ്‍, നിധീഷ് ചന്ദ്രന്‍, വിജിനി ഗോപി, അജി ജോഷി എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.