ലഹരിവസ്തുക്കള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനായി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്, ഗൈഡ് യൂണിറ്റുകള്‍ തൃശ്ശൂര്‍ പൂമലയിലെ പുനര്‍ജനി ഡി അഡിക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. ഇംഗ്ലീഷ് മെഡിസിനെക്കാളുപരി ആയുര്‍വേദ ഔഷധങ്ങളുടേയും മാനസിക തെറാപ്പിയിലൂടയുമുള്ള പുനര്‍ജനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്ടര്‍ രമ്യ സുജിത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു നല്‍കി. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക വൈകല്യങ്ങളെ കുറിച്ചും ചികിത്സാ രീതികളെ ക്കുറിച്ചും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ സാന്ദ്ര സാജന്‍ ക്ലാസ് എടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പലും സ്‌കൗട്ട് അധ്യാപകനുമായ ഡോക്ടര്‍ സജു വര്‍ഗീസ്,ഗൈഡ് ക്യാപ്റ്റന്‍ കെ. വി ജിഫി എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പൂമല യാത്ര നടത്തിയത്.