കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്കിക്കാവ് സെന്റ്ററിന്‍ നിന്നാരംഭിച്ച പ്രകടനം കടവല്ലൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ്ണ യൂണിയന്റെ ജില്ലാ കമ്മിറ്റിയഗം ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. 2024 ജൂലൈ മുതല്‍ പെന്‍ഷന്‍ പരീഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മെഡിക്കല്‍ അലവന്‍സ് കാലോചിതമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. യോഗത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് ശ്രീധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചാക്കോച്ചന്‍ മാസ്റ്റര്‍ രക്ഷാധികാരി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ കമ്മിറ്റിയഗം തോമസ് മാസ്റ്റര്‍, ഹരി നാരായണന്‍ , ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT