ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അജ്മാന്‍ യൂണിറ്റ് ഈദ് അല്‍ ഇത്തിഹാദ് ആഘോഷവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു

ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അജ്മാന്‍ യൂണിറ്റ് ഈദ് അല്‍ ഇത്തിഹാദ് ആഘോഷവും ആളൂര്‍ സ്വദേശി എ കെ എ കുട്ടിയുടെയും രാജന്‍ മാത്യുവിന്റെയും സ്മരണാര്‍ത്ഥമുള്ള 20- മത് വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു. അജ്മാന്‍ മെട്രോ പൊളിറ്റിന്‍ സ്‌കൂളില്‍ നടന്ന ചടങ്ങ്‌സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ.എ.അലി ആളൂര്‍ അധ്യക്ഷനായി.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര മുഖ്യ പ്രഭാഷണം നടത്തി. വീക്ഷണം ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രഞ്ജന്‍ ജേക്കബ്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ചെയര്‍മാന്‍മൊയീസ് നൂറുദ്ദീന്‍, മാസ് ഷാര്‍ജ പ്രതിനിധി അബ്ദുല്‍ ഹമീദ്, മാല്‍ക്ക പ്രതിനിധി യൂസഫ് സഗീര്‍, എന്‍ എ ഹസ്സന്‍ , ഷമീല സിദ്ദീഖ് , സുരേഷ്ബാബു, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഉന്നത വിജയം നേടിയ 55 വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോകള്‍ നല്‍കി ആദരിച്ചു.

ADVERTISEMENT