ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിയോടെ തന്നെ പോളിങ് ബൂത്തുകളില്‍ പോളിംങ് ആരംഭിച്ചു. ചൊവ്വന്നൂര്‍ മാര്‍ത്തോമ എല്‍ പി സ്‌കൂള്‍, മരത്തംക്കോട് ബ്ലൂമിങ് ബഡ്സ് ബഥാനിയ സ്‌കൂള്‍ എന്നിവിടങ്ങളാണ് പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ബൂത്ത് നമ്പര്‍ -1 ല്‍ 374 പേരില്‍ 256 പേരും, ബൂത്ത് നമ്പര്‍ – 2 ല്‍ 665 പേരില്‍ 450 പേരും വോട്ട് രേഖപ്പെടുത്തി. ഇരു ബൂത്തുകളിലും 60 ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്നിട്ടുണ്ട്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് സമയം. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ജോണ്‍ മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നാണ് ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സെബി മണ്ടുമ്പാല്‍, സിപിഎം സ്ഥാനാര്‍ഥിയായി ആഷിക്, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുമേഷ് കളരിക്കല്‍ എന്നിവരാണ് മത്സരിക്കുന്നത്.