സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പെരുകുമ്പോഴും പെരുമ്പിലാവ് – അക്കിക്കാവ് ജംക്ഷനുകളിലെ സിഗ്‌നല്‍ നോക്കുകുത്തിയായി തുടരുന്നു. 2 വര്‍ഷം മുന്‍പു കണ്ണടച്ചതാണ് ഇരു ജംഗ്ഷനിലുകളിലെയും സിഗ്‌നല്‍ ലൈറ്റുകള്‍. അറ്റകുറ്റപ്പണി നടത്തണമെന്നു നാട്ടുകാരും ഡ്രൈവര്‍മാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി നടത്തിയ നവീകരണത്തിനു ശേഷമാണ് അപകടങ്ങള്‍ വര്‍ധിച്ചത്. റോഡ് വീതി കൂടിയതോടെ വാഹനങ്ങള്‍ അമിത വേഗത്തിലാണ് യാത്ര ചെയ്യുന്നത്. ഒന്നാം ഘട്ടം ടാറിങ് പൂര്‍ത്തിയാക്കിയത് ഒഴിച്ചാല്‍ റോഡ് മാര്‍ക്കിങ്, അപകട സൂചന ബോര്‍ഡുകള്‍, റിഫ്‌ലക്ടര്‍, വേഗ നിയന്ത്രണ സംവിധാനങ്ങള്‍, ലൈന്‍ സപറേറ്റര്‍, ക്യാമറകള്‍ തുടങ്ങിയവയൊന്നും ഇതുവരെ സ്ഥാപിച്ചിട്ടില്ല.
Home Bureaus Perumpilavu പെരുമ്പിലാവ് – അക്കിക്കാവ് ജംക്ഷനുകളിലെ സിഗ്‌നല്‍ നോക്കുകുത്തിയായി തുടരുന്നു