ഏകാദശി ദര്‍ശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങള്‍ കണ്ണന്റെ സന്നിധിയിലെത്തി

ഏകാദശി ദര്‍ശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങള്‍ കണ്ണന്റെ സന്നിധിയിലെത്തി. ദശമി ദിവസമായ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3 ന് തുറന്ന നട ഇന്നലെ രാത്രി അടച്ചില്ല. ഇന്ന് രാത്രിയും അടക്കില്ല. ദ്വാദശി ദിവസമായ വ്യാഴാഴ്ച്ച രാവിലെ 9 മണിവരെ നട തുറന്നിരിക്കും. ഇന്ന് രാത്രി മുഴുവന്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. ഏകാദശി ദിവസമായ ഇന്ന് രാവിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് കൊമ്പന്‍ ഗോകുല്‍ കോലമേറ്റി. പഞ്ചവാദ്യം അകമ്പടിയായി. രാവിലെ 9 ന് ആരംഭിക്കാളുള്ള എഴുന്നള്ളിപ്പ് ഇക്കുറി ഹൈക്കോടതി
നിര്‍ദ്ദേശപ്രകാരം 6.30ന് ആരംഭിച്ചു. 9ന് മുന്‍പായി തിരിച്ചെത്തി. ഏകാദശിക്ക് പതിവുള്ള ഉദയാസ്തമന പൂജ ഇക്കുറിയില്ല. രണ്ട് സ്ഥലങ്ങളിലായി ഏകാദശി വിഭവങ്ങളോടെ ഭക്തര്‍ക്ക് പ്രസാദ ഊട്ട് നല്‍കുന്നുണ്ട്. രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളവും പഞ്ചവാദ്യവും അകമ്പടിയാകും.

ADVERTISEMENT