ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പൂശപ്പിള്ളിയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സെബി മണ്ടുമ്പാലാണ് 404 വോട്ട് നേടി വിജയിച്ചത്. 25 വോട്ടിന്റെ ഭൂരിപക്ഷമാണ് സെബിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്ന ഇവിടെ കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ടായിരുന്ന ജോണ്‍ മാസ്റ്റര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫ് 379 വോട്ടും ബിജെപി 69 വോട്ടുമാണ് വാര്‍ഡില്‍ നേടിയത്..വാര്‍ഡ് പിടിച്ചെടുക്കാന്‍ സിപിഎമ്മും ബിജെപിയും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണമാണ് ഇവിടെ നടത്തിയിരുന്നത്.