പുന്നയൂര്‍ക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന കേരളോത്സവം സമാപിച്ചു. 118 പോയിന്റ് നേടി സ്‌കില്‍ ഗ്രൂപ്പ് അണ്ടത്തോട് ഓവറോള്‍ കിരീടം നേടി. 91 പോയിന്റ് നേടി വെസ്റ്റേണ്‍ കുമാരന്‍പടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആര്‍ട്‌സ് ഇനത്തില്‍ വാരിയേഴ്‌സ് പുന്നൂക്കാവും, ഗെയിംസ് ഇനത്തില്‍ വെസ്റ്റേണ്‍ കുമാരന്‍പടിയും അത്‌ലറ്റിക്ക് ഇനത്തില്‍ സ്‌കില്‍ ഗ്രൂപ്പ് അണ്ടത്തോടും ഓവറോള്‍ ട്രോഫികള്‍ കരസ്ഥമാക്കി. ബുധനാഴ്ച്ച പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തിയ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷെഹീര്‍ ഉദ്ഘാടനം ചെയ്തു.
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം പഞ്ചായത്ത് കേരളോത്സവം; സ്‌കില്‍ ഗ്രൂപ്പ് അണ്ടത്തോട് ജേതാക്കള്‍