27 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam എകെടിഎ പുന്നയൂര്‍ക്കുളം ഏരിയ കണ്‍വെന്‍ഷന്‍ നടത്തി

എകെടിഎ പുന്നയൂര്‍ക്കുളം ഏരിയ കണ്‍വെന്‍ഷന്‍ നടത്തി

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ പുന്നയൂര്‍ക്കുളം ഏരിയ കണ്‍വെന്‍ഷന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി കെ.എ.ജോയ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ ചടങ്ങില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച എ.കെ.ടി.എ. അംഗങ്ങളായ വിദ്യ അഭിലാഷ്, സി.സി. ജയന്തി, ഖൈറുന്നീസ എന്നിവരെയും മികച്ച സംഘടന പ്രവര്‍ത്തനത്തിന് സി.വി. സുധ, ലോറന്‍സ് എന്നിവരെയും ആദരിച്ചു. പ്രസിഡണ്ട് ലോറന്‍സ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി വിജയകൃഷ്ണന്‍ കപ്യാരകത്ത്, ട്രഷറര്‍ കെ. രമ, എം.കെ. സുന്ദരന്‍, ബെന്‍സി, സണ്ണി, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. അംഗങ്ങള്‍ക്ക് പ്രസവാനുകൂല്യം ഒറ്റത്തവണയായി നല്‍കണമെന്നും ക്ഷേമപെന്‍ഷന്‍ സര്‍വീസ് പെന്‍ഷനായി ഉടന്‍ അനുവദിക്കണമെന്നും കണ്‍വെന്‍ഷന്‍ പ്രമേയം വഴി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!