കുട്ടഞ്ചേരി ആലിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേശവിളക്കും ഗോളക സമര്‍പ്പണവും നടന്നു

എരുമപ്പെട്ടി കുട്ടഞ്ചേരി ആലിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേശവിളക്കും ഗോളക സമര്‍പ്പണവും നടന്നു. ക്ഷേത്രം തന്ത്രി ഈക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അയ്യപ്പസ്വാമിക്ക് ഗോളക, പടിപ്പുര, ഓട് വിരിച്ച തിരുമുറ്റം എന്നിവയുടെ സമര്‍പ്പണം നടന്നു. മേല്‍ശാന്തി രാജീവ് പഴവൂര്‍ വിശേഷാല്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. വൈകീട്ട് മുല്ലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഉടുക്ക് പാട്ടിന്റേയും താലമെടുത്ത മാളികപ്പുറങ്ങളുടേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ച് വിളക്ക് പന്തലില്‍ എത്തിച്ചേര്‍ന്നു. കുട്ടഞ്ചേരി അയ്യപ്പസേവാ സംഘത്തിലെ സതീശനും സംഘവും വിളക്ക് യോഗത്തിത് നേതൃത്വം നല്‍കി.

ADVERTISEMENT