പുന്നയൂര്‍ കുമരംകോട് ശ്രീസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി ദീപോത്സവം നടത്തി. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. ഗണപതി ഹോമം, അഭിഷേകങ്ങള്‍, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവയും ഉണ്ടായി. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി മന കുട്ടന്‍ നമ്പൂതിരിപാട് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടത്തിയ ദീപോത്സവത്തില്‍ ആദ്യ ദീപം പട്ടണത്ത് സോമന്‍ ഗുരു സ്വാമികള്‍ പ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം നടത്തി. തുടര്‍ന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു. ഗുരുവായൂര്‍ കോട്ടപ്പടി ഭജന സമിതിയുടെ ഭജനയും ഉണ്ടായിരുന്നു.