25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam പുനര്‍നിര്‍മ്മിച്ച മസ്ജിദ്‌ ഉദ്ഘാടനവും മത വിജ്ഞാന വിരുന്നും നടത്തി

പുനര്‍നിര്‍മ്മിച്ച മസ്ജിദ്‌ ഉദ്ഘാടനവും മത വിജ്ഞാന വിരുന്നും നടത്തി

പുന്നയൂര്‍ക്കുളം അണ്ടത്തോട് കെട്ടുങ്ങലില്‍ പുനര്‍നിര്‍മ്മിച്ച മസ്ജിദ്‌നൂറിന്റെ ഉദ്ഘാടനവും മത വിജ്ഞാന വിരുന്നും നടത്തി. മഗ്രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ സദസ്സ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മര്‍ഹും കെ.എം.മുഹമ്മദ് മുസ്ലിയാര്‍ നഗറില്‍ നടത്തിയ മതസൗഹാര്‍ദ്ദ സദസ്സില്‍ അണ്ടത്തോട് ഇമാം ബി.എം.മുഹമ്മദ് അശ്‌റഫി അധ്യക്ഷത വഹിച്ചു. മുനീര്‍ ഹുദവി വിളയില്‍, സ്വാമി ആത്മദാസ് യമി എന്നിവര്‍ പ്രഭാഷണം നടത്തി.

പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.ഹസ്സന്‍ തളികശേരി, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എച്ച്. ആബിദ് തുടങ്ങീ നിരവധി പേര്‍ സംബന്ധിച്ചു. മസ്ജിദുന്നൂര്‍ ഇമാം സലീം സഖാഫി സ്വാഗതവും റാഫി കൊട്ടരംപ്പാട്ട് നന്ദിയും പറഞ്ഞു. സമാപന ദുആ സമ്മേളനത്തിന്‌സയ്യിദ് അല്‍ഫാളിലി ജിഫ്രി വടക്കൂട്ട് നേതൃത്വം നല്‍കി. ഉദ്ഘാടനത്തിന്റെ ഭാഗമായി രണ്ട് ദിവസങ്ങളില്‍ വൈകീട്ട് സ്ത്രീകള്‍ക്ക് മസ്ജിദ് സന്ദര്‍ശിക്കുവാനുള്ള അവസരവും ഒരുക്കിയിരുന്നു. ് ഭാരവാഹികളായ സക്കരിയ വെളുത്തേടത്ത്, നിഷാദ് കൊട്ടരംപാട്ടയില്‍, ഷറഫു വെളുത്തേടത്ത്, സാദിഖ് കൊട്ടരംപാട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!