കരിയന്നൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക്ക് പോസ്റ്റും ഇടിച്ചു തകര്‍ത്തു

എരുമപ്പെട്ടി കരിയന്നൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക്ക് പോസ്റ്റും ഇടിച്ചു തകര്‍ത്തു. കരിയന്നൂര്‍ കുഞ്ഞിപ്പാപ്പ ജാറം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ആലത്തൂരില്‍ നിന്നും ചാവക്കാട്ടേയ്ക്ക് ബോട്ടില്‍ വെള്ളം വിതരണത്തിന് പോകുകയായിരുന്നു പിക്കപ്പ് വാന്‍. കരിയന്നൂരിലെ ഇറക്കത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരുകിലേയ്ക്ക് ഇറങ്ങി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് നില്‍ക്കുകയായിരുന്നു.

ADVERTISEMENT