പുന്നയൂര്‍ക്കുളം ഉപ്പുങ്ങലില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുമ്പടപ്പ് സ്വദേശി മരക്കാരകത്ത് 42 വയസുള്ള മുഹമ്മദ് റാഫി യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് മൂന്ന് പൊതികളില്‍ നിന്നായി ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ 100 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.