24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam മതവിജ്ഞാന വരുന്ന് വ്യാഴാഴ്ച

മതവിജ്ഞാന വരുന്ന് വ്യാഴാഴ്ച

പുന്നയൂര്‍ക്കുളം അണ്ടത്തോട് കെട്ടുങ്ങലില്‍ പുനര്‍നിര്‍മ്മിച്ച മസ്ജിദ് നൂറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മതവിജ്ഞാന വരുന്ന് വ്യാഴാഴ്ച നടക്കും. മഗ്രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മര്‍ഹും കെ.എം. മുഹമ്മദ് മുസ്ലിയാര്‍ നഗറില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ സദസ്സില്‍ അണ്ടത്തോട് ഇമാം ബി.എം.മുഹമ്മദ് അഷ്‌റഫി അധ്യക്ഷത വഹിക്കും. മുനീര്‍ ഹുദവി വിളയില്‍, സ്വാമി ആത്മദാസ് യമി എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന ദു:ആ സമ്മേളനത്തിനു സയ്യിദ് അല്‍ഫാളിലി ജിഫ്രി വടക്കൂട്ട് നേതൃത്വം നല്‍കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ചൊവ്വ, ബുധന്‍ എന്നീ രണ്ട് ദിവസങ്ങളില്‍ വൈകീട്ട് സ്ത്രീകള്‍ക്ക് മസ്ജിദ് സന്ദര്‍ശിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു. ഭാരവാഹികളായ സക്കരിയ വെളുത്തേടത്ത്, നിഷാദ് കൊട്ടരംപാട്ടയില്‍, റാഫി കൊട്ടാരംപാട്ടയില്‍, ഷറഫു വെളുത്തേടത്ത്, സാദിഖ് കൊട്ടരംപാട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!