ചാലിശ്ശേരി സെന്റ് ലൂക്ക്‌സ് സി.എസ്.ഐ പള്ളിയില്‍ ക്രിസ്തുമസിനോടനുബന്ധിച്ചു സംഘടിപ്പിച്ച കരോള്‍ സമാപിച്ചു. തുടര്‍ച്ചയായി നാലു ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ ഇടവക വീടുകളിലെത്തിയ കരോള്‍ ശനിയാഴ്ച രാത്രി ഇടവക വികാരിയുടെ ഭവനത്തില്‍ സമാപിച്ചു. ഡിസംബര്‍ 24 ചൊവ്വാഴ്ച രാത്രി ഏഴിന് പള്ളിയില്‍ ഇടവക കരോള്‍ നൈറ്റും സണ്ടേ സ്‌കൂള്‍ വാര്‍ഷികവും നടക്കും. കരോള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. കെ.സി. ജോണ്‍, ക്വയര്‍ ലീഡര്‍ റോഷിത് തമ്പി, സഭ പ്രതിനിധികളായ ബാബു ചീരന്‍, എ.ഐ. വര്‍ഗീസ് എന്നിവര്‍ നേതൃത്യം നല്‍കി.