മഹിള കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റി പെരുമ്പിലാവ് സെന്ററില്‍ കൊടിമരം സ്ഥാപിച്ചു. സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം.പി. ജെബി മേത്തര്‍ നയിക്കുന്ന മഹിള സാഹസ് കേരള യാത്രയുടെ ഭാഗമായി ജില്ലയില്‍ ആദ്യത്തെ കൊടിക്കാലാണ് പെരുമ്പിലാവില്‍ നാട്ടിയത്. ജില്ലാ ജനറല്‍ സെക്രട്ടറി സ്മിത മുരളി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബിനി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മഹിള കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളും, മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.