ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം; ഒ.വൈ.സി മണലി ജേതാക്കള്‍

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 സമാപിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച കലാ-കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മാന വിതരണ ചടങ്ങ് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ ഹസനുല്‍ ബന്ന, ജൂലറ്റ് വിനു, സുനിത ഉണ്ണികൃഷ്ണന്‍, ഗ്രാമ പഞ്ചായത്തംഗം വി.പി. ലീല എന്നിവര്‍ സംസാരിച്ചു. കേരളോത്സവത്തില്‍ ഒ.വൈ.സി. മണലി ഓവറോള്‍ കിരീടം നേടി.

ADVERTISEMENT