25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery വിജ്ഞാന സദസ്സും പ്രതിഭാസംഗമവും സംഘടിപ്പിച്ചു

വിജ്ഞാന സദസ്സും പ്രതിഭാസംഗമവും സംഘടിപ്പിച്ചു

പുതുശ്ശേരി ഗാന്ധി ശതാബ്ദി ഗ്രാമീണ വായനശാല സംഘടിപ്പിച്ച വിജ്ഞാന സദസ്സും പ്രതിഭാസംഗമവും ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.എസി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ശശി പൂവ്വത്ത് അധ്യക്ഷനായി. കുന്നംകുളം റീഡേഴ്‌സ് ഫോറം കണ്‍വീനര്‍ വി.സി.ഗീവര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ബി അനൂപ്, നീതു, വായന ശാല ഭാരവാഹികളും പ്രവര്‍ത്തകരുമായ ജോഷി ജോസഫ്, രാധാമണി ടീച്ചര്‍, കെ.എസ്.കേശവപ്രസാദ്, കെ.എസ്. ശ്രീകുമാര്‍, കെ.എസ്. ബാലകൃഷ്ണന്‍, എം.ലോഹിതാക്ഷന്‍, ഇയ്യപ്പന്‍ തെക്കേകര, വത്സന്‍ കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വരെ ചടങ്ങില്‍ ആദരിച്ചു.

ADVERTISEMENT
error: Content is protected !!