സൈനബ് ചാവക്കാടിന്റെ ‘ തീ കോലങ്ങള്‍ ‘ പുസ്തകത പ്രകാശനം എഴുത്തുകാരി മൈന ഉമൈബാന്‍ നിര്‍വഹിച്ചു

സൈനബ് ചാവക്കാടിന്റെ ‘ തീ കോലങ്ങള്‍ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരി മൈന ഉമൈബാന്‍ നിര്‍വഹിച്ചു. മലപ്പുറം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ വച്ച് നടന്ന ചടങ്ങില്‍ നഹാസ് മാള പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. എഴുത്തുകാരനും പ്രഭാഷകനുമായ ഷമീം ചൂനൂര്‍ പുസ്തകത്തെ പരിചയപ്പെടുത്തി. തനിമ കലാ സാഹിത്യ വേദി സംസ്ഥാന പ്രസിഡന്റ് ആദം അയ്യുബ്, ജില്ലാ പ്രസിഡന്റ് മുംതാസ് അലി എന്നിവര്‍ സംസാരിച്ചു. സ്വാലിഹ സ്വാഗതവും ഫാത്തിമ ഫിദ നന്ദിയും പറഞ്ഞു.

ADVERTISEMENT