24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Perumpilavu മെഗാ ഇഫ്താര്‍ സംഗമവും ബിരുദദാന ചടങ്ങിന്റെ ആദരവ് സമ്മേളനവും നടത്തി

മെഗാ ഇഫ്താര്‍ സംഗമവും ബിരുദദാന ചടങ്ങിന്റെ ആദരവ് സമ്മേളനവും നടത്തി

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ മെഗാ ഇഫ്താര്‍ സംഗമവും രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച ‘ഡിപ്ലോമ ഇന്‍ പാരന്റിംഗ്’ കോഴ്സിന്റെ ബിരുദദാന ചടങ്ങിന്റെ ആദരവ് സമ്മേളനവും നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ 20 രക്ഷിതാക്കള്‍ക്ക് മെമെന്റോകള്‍ നല്‍കി. കോഴിക്കോട് ഐ.എസ്.ക്യു മൈന്‍ഡ് സ്‌കൂളിന്റെ സഹകരണത്തോടെ നടത്തിയ കോഴ്‌സില്‍ രക്ഷിതാക്കളെ പരിശീലിപ്പിച്ച 12 മെന്റര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!