എസ്.ജെ.എം കുന്നംകുളം റെയ്ഞ്ച് മദ്‌റസ കലോത്സവം കരിയന്നൂര്‍ കുഞ്ഞിപ്പാപ്പ ജാറം പള്ളി സിറാജുല്‍ ഹുദാ മദ്‌റസ അങ്കണത്തില്‍ നടന്നു

എസ്.ജെ.എം കുന്നംകുളം റെയ്ഞ്ച് മദ്‌റസ കലോത്സവം കരിയന്നൂര്‍ കുഞ്ഞിപ്പാപ്പ ജാറം പള്ളി സിറാജുല്‍ ഹുദാ മദ്‌റസ അങ്കണത്തില്‍ നടന്നു. മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ജാറം മസ്ജിദ് ഇമാം മുഹമ്മദ് ശെരീഫ് സുഹരി നേതൃത്വം നല്‍കി. റെയ്ഞ്ച് സെക്രട്ടറി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് മുഹമ്മദലി സഅദി അധ്യക്ഷനായി. മസ്ഊദ് അഷറഫി സംസാരിച്ചു.20 ഇനങ്ങളിലായി 200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ADVERTISEMENT