കടവല്ലൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കലിങ്കിൽ ഇടിച്ച് കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. സംസ്ഥാനപാതയിൽ കടവല്ലൂർ ഹൈസ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ 7:30 യോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരായ രണ്ടുപേരെ ഓടികൂടിയ നാട്ടുകാർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലേക്ക് പോയിരുന്ന കാറാണ് അപകടത്തിൽ പെട്ടത് ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. ഈ സമയം മറ്റു വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി.
Home Bureaus Perumpilavu കടവല്ലൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കലിങ്കിൽ ഇടിച്ചു, രണ്ടുപേർക്ക് പരിക്ക്.