28 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu കടവല്ലൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കലിങ്കിൽ ഇടിച്ചു, രണ്ടുപേർക്ക് പരിക്ക്.

കടവല്ലൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കലിങ്കിൽ ഇടിച്ചു, രണ്ടുപേർക്ക് പരിക്ക്.

93

കടവല്ലൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കലിങ്കിൽ ഇടിച്ച് കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. സംസ്ഥാനപാതയിൽ കടവല്ലൂർ ഹൈസ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ 7:30 യോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരായ രണ്ടുപേരെ ഓടികൂടിയ നാട്ടുകാർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലേക്ക് പോയിരുന്ന കാറാണ് അപകടത്തിൽ പെട്ടത് ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. ഈ സമയം മറ്റു വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി.

ADVERTISEMENT
error: Content is protected !!