ഗുരുവായൂര്‍ അയ്യപ്പഭജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷിച്ചു. സത്യമുദ്ര നിറക്കലോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കേളി, മഹാഗണപതി ഹോമം. അഷ്ടപദി, ഉച്ചപ്പാട്ട് എഴുന്നെള്ളിപ്പ് എന്നിവ നടന്നു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിച്ചു. ആന, ശങ്കരപുരം പ്രകാശന്റെനേതൃത്വത്തില്‍ പഞ്ചവാദ്യം, പൂത്താലം, ഉടുക്കുപാട്ട് എന്നിവ അകമ്പടിയായി. ഗുരുവായൂര്‍ ജയപ്രകാശിന്റെ കേളി, ജ്യോതിദാസ് ഗുരുവായൂരിന്റെ ഭജന, പന്തലില്‍പ്പാട്ട്, പാല്‍ കിണ്ടി എഴുന്നെള്ളിപ്പ്, ആഴിയില്‍ നൃത്തം, വെട്ടും തട എന്നിവയുമുണ്ടായിരുന്നു. മൂന്ന് നേരങ്ങളിലായി നടന്ന അന്നദാനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.