പഴുന്നാന ദേശവിളക്ക് മഹോത്സവം നടന്നു. പഴവൂര്‍ നവജ്യോതി വിളക്ക് സംഘത്തിന്റെ നേതൃത്വത്തില്‍ പഴുന്നാന അയിനൂര്‍ കുന്ന് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നള്ളിച്ച് രാത്രി 10 മണിയോടെ പഴുന്നാന പറപ്പൂക്കാവ് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ശാസ്താംപാട്ട്, പാല്‍ക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടയും, ഗുരുതി എന്നിവ നടന്നു. വിളക്ക് കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി.