വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ ജന ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പെരുമ്പിലാവ് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. കരിക്കാട് പ്രിയദര്‍ശിനി സെന്ററിന്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഭട്ടിമുറി കെ എസ് ഇ ബി ഓഫീസിനുമുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ്ണ കെ.പി.സി.സി മെമ്പര്‍ ജോസഫ് ചാലിശേരി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സുരേഷ് മമ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രാവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറ മനേങ്ങാട്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മഹേഷ് തിപ്പിലശേരി, കടങ്ങോട് മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീന്‍ പന്നിത്തടം, കര്‍ഷക കോണ്‍ഗ്രസ് നിയോക്കുക മണ്ഡലം പ്രസിഡണ്ട് പി.കെ. വിനയചന്ദ്രന്‍, തുടങ്ങിയവര്‍ ംസസാരിച്ചു.
Home Bureaus Perumpilavu കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പെരുമ്പിലാവ് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലേക്ക് പ്രതിഷേധ...