31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ എട്ട് പേര്‍ സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു

കടവല്ലൂരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ എട്ട് പേര്‍ സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു

103

കടവല്ലൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് അറക്കലില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റഹ്‌മത്ത് അഷ്റഫടക്കം എട്ടു പേര്‍ സിപിഐ വിട്ട് സിപിഐ.എമ്മില്‍ ചേര്‍ന്നു. സി.പി.ഐ. എം കടവല്ലൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ വെച്ച് സി.പി.ഐ.എം കുന്നംകുളം ഏരിയ സെക്രട്ടറി കെ.കൊച്ചനിയന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എന്‍ മുരളിധരന്‍, കെ.ബി ജയന്‍, ലോക്കല്‍ സെക്രട്ടറി അജിത്ത് കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. സ്വജനപക്ഷപാതമില്ലാതെ, മത നിരപേക്ഷത ചേര്‍ത്തു പിടിക്കുക എന്നതില്‍ സി.പി.ഐ.എം എടുക്കുന്ന നിലപാടാണ് സി.പി.ഐ വിടാനും, സി.പി.ഐ എമ്മില്‍ ചേരാനുമുള്ള നിലപാട് എടുത്തതെന്ന് ഇവര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!