ജനിക്കുമ്പോള്‍ 780 ഗ്രാം മാത്രമുള്ള കുഞ്ഞില്‍ അത്ഭുതം സൃഷ്ടിച്ച് മരത്തംകോട് അല്‍-അമീന് ആശുപത്രി. കുഞ്ഞിന് പുതുജീവന്‍ നല്‍കിയത് ഡോ.മുഹമ്മദ് റോഷന്റേയും, എന്‍.ഐ.സി.യു വിഭാഗത്തിന്റേയും പരിചരണം. 780 ഗ്രാം തൂക്കത്തില്‍ ജനിച്ച ആണ്‍കുഞ്ഞ് 46 ദിവസത്തെ നവജാത ശിശു തീവ്ര പരിചരണത്തിന് ശേഷം 1 കി. 400 ഗ്രാം തൂക്കത്തോടെ വീട്ടിലേക്ക് മടങ്ങി. പാലക്കാട് കോഴിക്കാട്ടിരി സ്വദേശി തോമ്മില് പുതിയ മാളിയേക്കല്‍ മുഹമ്മദ് റിയാസ് -സഹല ഷെറിന് ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായ സൈദ് ആബിലിനാണ് 22-ാമത്തെ ആഴ്ച മുതല്‍ വളര്‍ച്ച കുറവ് കണ്ടെത്തിയത്. 32-ാം ആഴ്ചയില്‍ ഒക്ടോബര്‍ 5 ന് എമര്‍ജന്‍സി എല്‍.എസ്.സി.എസ് വഴിയാണ് കുഞ്ഞ് ജനിച്ചത്. 8-ാം ദിവസം മുതല്‍ മുലപ്പാല്‍ നല്കി തുടങ്ങി. ഇടയില്‍ തൂക്കം കുറഞ്ഞെങ്കിലും നിയാനാറ്റോളജിസ്റ്റ് ഡോ.മുഹമ്മദ് റോഷന്റേയും സഹപ്രവര്‍ത്തകരുടേയും തുടര്‍ച്ചയായ പരിചരണമാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.
Home Bureaus Perumpilavu ജനിക്കുമ്പോൾ വെറും 780 ഗ്രാം; കുഞ്ഞിന് പുതുജീവൻ നൽകി മരത്തംകോട് അൽ-അമീൻ ആശുപത്രി 👏



