പുന്നയൂര്‍ക്കുളം ആല്‍ത്തറ രാമരാജ യു.പി.സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ഫൈസലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സ് സേവിയേഴ്‌സ് ദേവാലയ വികാരി ഫാദര്‍. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍ ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ സജിത്ത്, മാനേജര്‍ ടി.പി.ഉണ്ണി, എസ്.എസ്.ജി. കണ്‍വീനര്‍ പി.രാമദാസ്, ട്രസ്റ്റ് സെക്രട്ടറി കെ.എം.പ്രകാശന്‍, മദര്‍ പി.ടി.എ. വൈസ് പ്രസിഡണ്ട് അഞ്ജലി, ടി.വി.സിജോ മാസ്റ്റര്‍ , സ്‌കൂള്‍ ലീഡര്‍ ആദിനാഥ്, വിദ്യാര്‍ത്ഥി പ്രതിനിധി പ്രാര്‍ത്ഥന എന്നിവര്‍ സംസാരിച്ചു. ക്രിസ്മസ്പാപ്പയായി വേഷമിട്ട 7-ാം ക്ലാസ് വിദ്യാര്‍ത്ഥി റിഷന്‍രാജും, ഫാദര്‍.ഷോണ്‍സണ്‍ ആക്കാമറ്റത്തിലും ചേര്‍ന്ന് കേക്ക് മുറിച്ചു.
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം ആല്‍ത്തറ രാമരാജ യു.പി.സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു