ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കബഡിയില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് ചാമ്പ്യന്മാരായി

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കബഡിയില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് ചാമ്പ്യന്മാരായി. കടിക്കാട് സ്‌കൂളില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കടപ്പുറം പഞ്ചായത്തിനെ 20-17 പോയിന്റ്കള്‍ക്ക് തോല്‍പ്പിച്ചാണ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് ചാമ്പ്യന്മാരായത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുന്നയൂര്‍ക്കുളം ബ്ലോക്ക് കേരളോത്സവം കബഡി വിജയികളായത്. വനിതാ വിഭാഗം കബഡിയില്‍ എതിര്‍ ടീം ഇല്ലാത്തതിനാല്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് ടീം ജില്ലാ മത്സരത്തിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT