എക്‌സൈസ് കുന്നംകുളം റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 4 ലിറ്റര്‍ വാറ്റ് ചാരായവുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചെമ്മണ്ണൂരില്‍ നിന്നാണ് വാറ്റ് ചാരായം പിടികൂടിയത്. സംഭവത്തില്‍ ചെമ്മണ്ണൂര്‍ സ്വദേശി സുധീഷിനെയാണ് (41) കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് 4 ലിറ്റര്‍ വാറ്റ് ചാരായം എക്‌സൈസ് സംഘം പിടികൂടി. ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി മേഖലയില്‍ കുന്നംകുളം എക്‌സൈസിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തിവരുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം പിടികൂടിയത്.