ശ്മശാന നവീകരണം നീളുന്നു; പ്രതീകാത്മക മൃതദേഹവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

കുന്നംകുളം നഗരസഭ ക്രിമിറ്റോറിയം അറ്റകുറ്റപ്പണി നടത്തി പൊതു ജനാവശ്യത്തിന് തുറന്നു കൊടുക്കാത്ത നഗരസഭ ഭരണ സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതീകാത്മക മൃതദേഹവുമായി നഗരസഭയ്ക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. ബിജു സി ബേബി, ഷാജി ആലിക്കല്‍, ലബീബ് ഹസ്സന്‍, മിഷ സെബാസ്റ്റ്യന്‍, ലീല ഉണ്ണികൃഷ്ണന്‍, മിനി മോന്‍സി, പ്രസുന്ന റോഷിത്ത് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. അടുപ്പുട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന നഗരസഭ ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് എട്ട് മാസകമായിട്ടും നാളിതുവരെ കേടുപാടുകള്‍ പരിഹരിക്കാത്തതിലും നിരന്തരമായി ചെയര്‍മാന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിലുമായിരുന്നു വ്യത്യസ്ത പ്രതിഷേധം.

ADVERTISEMENT