ഭരണഘടനാ ശില്പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചുവെന്നാരോപിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മന്ദലാംകുന്ന് കിണര്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം അണ്ടത്തോട് സെന്ററില്‍ സമാപിച്ചു. തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍ യഹിയ മന്നലംകുന്ന് സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയ പൂക്കാട്ട്, വൈസ് പ്രസിഡണ്ട് സുബൈര്‍ ഐനിക്കല്‍, കമ്മിറ്റി ഭാരവാഹികളായ ഇസ്മായില്‍ അണ്ടത്തോട്, ആശില്‍ മാവിന്‍ചുവട് എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചുവെന്നാരോപിച്ച് എസ്ഡിപിഐ പുന്നയൂര്‍ക്കുളം പ്രതിഷേധ...