ചെറായി ശ്രീ ഭുവനേശ്വര ഭജന സമിതിയുടെ നേതൃത്വത്തില്‍ ഭജനോത്സവവും അന്നദാനവും നടത്തി

ചെറായി ശ്രീ ഭുവനേശ്വര ഭജന സമിതിയുടെ നേതൃത്വത്തില്‍ ഭജനോത്സവവും അന്നദാനവും നടത്തി. ഭജനോത്സവത്തിന്റെ ഭാഗമായി മഹാഗണപതി ഹോമം, പടിഞ്ഞാറേക്കര ചെറായിയില്‍ നിന്നും കര്‍പ്പൂരാഴിയോടുകൂടി പൂത്താലം എഴുന്നള്ളിപ്പ്, മതസൗഹാര സംഗമം, ഭജന, എന്നിവയും ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും ഉണ്ടായി. ഗജവീരന്റെയും മേളത്തിന്റെയും അകമ്പടിയോട് കൂടിയാണ് പൂത്താലം എഴുന്നള്ളിപ്പ് നടത്തിയത്. അഭിനന്ദ് ആന്‍ഡ് ടീം ചെറായി മേളത്തിനും, വേട്ടേക്കാരന്‍ ഭജനസമിതി ഭജനക്കും നേതൃത്വം നല്‍കി. പാറന്നൂര്‍ നന്ദന്‍ തിടമ്പേറ്റി. ചെറായി തെക്കത്ത് ഭഗവതി ക്ഷേത്ര പരിസരത്ത് വച്ച് നടത്തിയ പരിപാടിക്ക് ശ്രീ ഭുവനേശ്വര ഭജനസമിതി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

ADVERTISEMENT