തീരദേശത്തിന്റെ പഞ്ചാര മണലില്‍ കൃഷി ചെയ്ത രാമച്ചം വിളവെടുപ്പ് ആരംഭിച്ചു. കാലം തെറ്റി പെയ്ത മഴയെ തുടര്‍ന്ന് വൈകിയാണ് ഈ വര്‍ഷം രാമച്ചം വിളവെടുപ്പ് തുടങ്ങിയത്. തീരദേശത്തിന്റെ പഞ്ചാര മണലില്‍ കൃഷി ചെയ്ത രാമച്ചം വിളവെടുപ്പ് ആരംഭിച്ചു. രാമച്ചത്തിനു കിലോഗ്രാമിന് 80 മുതല്‍ 105രൂപ വരെയാണ് വില. തീരദേശ മേഖലയിലെ കാപ്പിരിക്കാട് മുതല്‍ എടക്കഴിയൂര്‍ വരെയുള്ള ഭാഗങ്ങളിലാണ് രാമച്ചം കൃഷി ചെയ്യുന്നത്. ഇതില്‍ കൂടുതലും പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയിലാണ് ഉള്ളത്. രാമച്ചം വിപണനത്തിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. ആദ്യം ഇടത്തട്ടുകാരിലാതിരുന്ന ഈ മേഖലയിലും ഇവരുടെ കടന്നുകയറ്റം ആരംഭിച്ചതോടെ ലാഭത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. തീരദേശത്തിന്റെ പഞ്ചാര മണലില്‍ കൃഷി ചെയ്യുന്ന രാമച്ചത്തിന് പുറം നാടുകളില്‍ നല്ല മാര്‍ക്കറ്റാണുള്ളത്.