കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഹരിത ഭവനം മേഖല ജാഥയ്ക്ക് കോതച്ചിറ യൂണിറ്റില്‍ സ്വീകരണം നല്‍കി. വടക്കേ കോതച്ചിറയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ മേഖല സെക്രട്ടറി എം.വി. രാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചൂടാറപെട്ടി, ബയോബിന്‍, സോപ്പ് നിര്‍മ്മാണം, ഡിറ്റര്‍ജന്റ് നിര്‍മ്മാണം, പുരപ്പുറ സോളാര്‍ വൈദ്യുതി എന്നിവയെക്കുറിച്ചുള്ള പരിശീലനം നല്‍കി. യൂണിറ്റ് പ്രസിഡന്റ് എ. സേതുമാധവന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി യു ഉദയന്‍ സ്വാഗതവും ഒ ടി അശോകന്‍ നന്ദിയും പറഞ്ഞു.